പോളശേരി ഫൗണ്ടേഷന്റെ ആദ്യ സംരംഭമായ ഓള്‍ഡേജ് ഹോം കെട്ടിടം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: പോളശേരി ഫൗണ്ടേഷന്റെ ആദ്യ സംരംഭമായ ഓള്‍ഡേജ് ഹോം കെട്ടിടം ചെയര്മാന് സുധാകരന് പോളശേരിയുടെ അധ്യക്ഷതയില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കനകവല്ലി മെമ്മോറിയല്‍ ഓള്‍ഡേജ് ഹോം എന്ന നാമകരണം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം മനോജ് കെ. ജയന് മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട രൂപബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, അമരിപ്പാടം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ, ഇരിങ്ങാലക്കുട ജുമാമസ്ജിദ് ഷാനവാസ് സഖാഫി, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ്, ഐടിയു ബാങ്ക് ചെയര്മാന് എംപി ജാക്സണ്, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സി.ഡി. സന്തോഷ് ചെറാക്കുളം, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥന് പി.എന്‍. ഉണ്ണിരാജന്, രമേശ് കോട്ടപ്പുറം, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. എ. ആനന്ദ് കുമാര്‍, മെഡിമിക്സ് ഗ്രൂപ്പ് എംഡി ഡോ. എ. വി. അനൂപ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂറുദ്ദീന്‍, കുടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് എന്നിവര്‍ സംസാരിച്ചു.