സെന്റ് ജോസഫ്സ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം മെട്രിയോഷ്ക 2024 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഗമം മെട്രിയോഷ്ക 2024 പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ സെമിനാര്‍ ഹാളില്‍ നടന്നു. ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്റെ മദര്‍ സുപ്പീരിയര്‍ ജനറല്‍ ഡോ. സിസ്റ്റര്‍ ആനി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങില്‍വെച്ച് 1996 ബാച്ചിലെ മിസ് അഞ്ജന ശങ്കറിനെ മികച്ച പൂര്‍വ വിദ്യാര്‍ഥിനിക്കുള്ള അവാര്‍ഡ് നല്കി ആദരിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന്, അലുംനെ അസോസിയേഷന് പ്രസിഡന്റ് ടെസി വര്‍ഗീസ്, 1983 ബാച്ചിലെ ലത ജോസഫ് എന്നിവര്‍ സംസാരിച്ചു.