സബ് മെര്‍ജ്ഡ് മോട്ടോര്‍ പമ്പ് സെറ്റ് നാടിനു സമര്‍പ്പിച്ചു
കാട്ടൂര്‍: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ കാട്ടൂര്‍ തെക്കുംപാടം കൂട്ടുകൃഷി സംഘത്തിനു അനുവദിച്ച 12 ലക്ഷം രൂപ ചെലവുള്ള സബ് മെര്‍ജ്ഡ് മോട്ടോര്‍ പമ്പ് സെറ്റിന്റെ കൈമാറ്റവും സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. 400 ഏക്കര്‍ പാടശേഖരത്തില്‍ ഇരിപ്പുകൃഷി ഇറക്കുന്നതിനു ഈ പമ്പ് സെറ്റ് സഹായകരമാകുമെന്ന് പാടശേഖര സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതേ പാടശേഖരത്തിലെ ബണ്ടുകള്‍ ബലപ്പെടുത്തുന്നതിനും ചാലുകള്‍ ആഴം വര്‍ധിപ്പിക്കുന്നതിനുമായി മണ്ണ് സംരക്ഷണ വകുപ്പ് വഴി റീ ബില്‍ഡ് കേരള പദ്ധതിയിലേക്കു നല്കിയ 35 ലക്ഷം രൂപയുടെ പ്രൊജക്ടിനു അംഗീകാരം കിട്ടി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംഘം പ്രസിഡന്റ് എം.കെ. കണ്ണന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, കൃഷി ഓഫീസര്‍ നീരജ ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.