പരാതി പറഞ്ഞു സഹികെട്ടു; ഒടുവില്‍ വ്യാപാരി ചെയ്തത് കണ്ടോ…..
കടക്കു മുന്നില്‍ വലക്കെട്ടി.
ഇരിങ്ങാലക്കുട: കണ്ണുതുറന്നു കാണണം അധികൃതരേ…… ഈ വ്യാപാരിയുടെ ദുരിതം. ഇനി പരാതി പറയാന്‍ ആരുമില്ല, അവസാനം സഹികെട്ട് കടക്കുമുന്നില്‍ വലകെട്ടി. സ്വന്തം സ്ഥലത്ത് മികച്ച രീതിയില്‍ കട നടത്തികൊണ്ടുപോകുവാന്‍ കഴിയാത്ത ഒരു വ്യാപാരിയുടെ ദുരനുഭവമാണിത്. ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലെ വ്യാപാരിയുടെ ദയനീയ അവസ്ഥയാണ് ഇത്. തകര്‍ന്ന് തരിപ്പണമായ റോഡില്‍ കുണ്ടും കുഴിയും രൂപപ്പെട്ടു.
മഴപെയ്തതോടെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുകയും ഇതോടെ ഈ കുഴികള്‍ വലുതാകുകയും പലകുഴികളും വലിയ ഗര്‍ത്തങ്ങളായി മാറികയും ചെയ്തു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നഗരസഭ അധികൃതര്‍ ഈ കുഴികളില്‍ ക്വാറി വേയ്സ്റ്റും മറ്റും ഇട്ടു. എന്നാല്‍ മഴപെയ്തതോടെ ഈ ക്വാാറിവേസ്റ്റിനോടൊപ്പമണ്ടായിരുന്ന മണ്ണ് ഒലിച്ചുപോകുകയും ചെറിയ കല്ലുകള്‍ മാത്രമായി ഈ കുഴികളില്‍ അവശേഷിച്ചു. ഇതോടെ വീണ്ടും റോഡാകെ ചെളിയും കുണ്ടും കുഴിമായി.
ബസുകളടക്കം നൂറികണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡാണിത്. ഈവാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടയറുകളില്‍ തെന്നി തെറിക്കുന്ന കല്ലുകള്‍ കടയുടെ ഗ്ലാസുകളില്‍ വന്നുവീഴുന്നത് പതിവായി. ഗ്ലാസിന് തകരാറ് സംഭവിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. നഗരസഭാ അധികൃതരെ കാര്യം ധരിപ്പിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുവാന്‍ നിര്‍ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് അധികൃതരാകട്ടെ അറിഞ്ഞ മട്ടില്ല. ഫലമില്ലാതായതോടെ കടക്കുമുന്നില്‍ ഉടമ വലകെട്ടുകയായിരുന്നു.പരാതി പറഞ്ഞു സഹികെട്ടു; ഒടുവില്‍ വ്യാപാരി ചെയ്തത് കണ്ടോ…..