ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സ്പെയ്സ് ഓണ്‍ വീല്‍സ് എക്സിബിഷന് നടന്നു
ഇരിങ്ങാലക്കുട: വിജ്ഞാന ഭാരതിയുടെയും ഐഎസ്ആര്‍ഒയുടെയും സംയുക്താഭിമുഖ്യത്തില്‍ വിജ്ഞാനപ്രദവും കൗതുകകരവുമായ സ്പെയ്സ് ഓണ്‍ വീല്‍സ് എക്സിബിഷന് ഇരിങ്ങാലക്കുട ശാന്തിനികേതനില്‍ പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ചു. ഐസ്ആര്‍ഒയുടെ ചരിത്ര നാള്‍വഴികളിലെ സാറ്റലൈറ്റ് പ്രക്ഷേപണ മോഡലുകള്‍ എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണവും വിദ്യാര്‍ഥികള്‍ക്ക് നല്കി.
ബഹിരാകാശ ശാസ്ത്ര രംഗത്ത് ഇന്ത്യയുടെ സംഭാവനകളെക്കുറിച്ചും സമൂഹനന്മയ്ക്കു വേണ്ടി ബഹിരാകാശ ഗവേഷണം എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഈ എക്സിബിഷന് കുട്ടികളെ ബോധവാന്മാരാക്കി. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന് മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ എന്‍.പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.ജി. ഗോവിന്ദ്, എസ്എന്‍ഇഎസ് സെക്രട്ടറി ടി.വി. പ്രദീപ്, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.