നിപ്മറും ജിഇസി തൃശൂരും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു
ഇരിങ്ങാലക്കുട: ഭിന്നശേഷി മേഖലയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനും (നിപ്മര്‍) തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ്് കോളജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത്തിനായിട്ടുള്ള സഹായക സാങ്കേതിക വിദ്യകളുടെ വികസനം ഇരുസ്ഥാപനങ്ങളിലേയും ഗവേഷണ വികസനസൗകര്യങ്ങളുടെ പങ്കിടല്‍, അധ്യാപകരുടേയും വിദ്യാര്‍ഥികളുടെയും പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി ഏറ്റെടുക്കുന്നത്തിനായാണ് ധാരണാപത്രം. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. മീനാക്ഷിക്കുട്ടി എന്നിവര്‍ ഒപ്പിട്ട ധാരണാപത്രം നിപ്മറില്‍ വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ കൈമാറി.