ക്രൈസ്റ്റ് കോളജില്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി. ഇംഗ്ലീഷ് ഭാഷാ പഠനം അന്താരാഷ്ട്രതലത്തിലും ഇന്ത്യയിലും തരുന്ന അവസരങ്ങളും നേരിടുന്ന വെല്ലുവിളികളും ആയിരുന്നു സെമിനാറിന്റെ മുഖ്യ വിഷയം. ഇന്തോനേഷ്യയിലെ ലോസ്കമാവെ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ഭാഷാ പഠന വിഭാഗത്തിലെ ഡെപ്യൂട്ടി ഹെഡ് ഡോ. നുറുല്‍ ഫദില്ല സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് തലവനും കോളേജിന്റെ ഇന്റര്‍നാഷണല്‍ ഡീനുമായ ഡോ കെ ജെ വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. മേരി പത്രോസ്, ഡോ. സേവ്യര്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. അമൃത യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. ലതാ നായര്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് അധ്യാപിക ഡോ. അനുപമ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.