സെന്റ് ജോസഫ്സ് കോളജില്‍ ഫിസിക്സ് വിഭാഗം, ഐഎസ്ആര്‍ഒ സ്പേസ് എക്സ്പോ ഒരുക്കി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്സ് വിഭാഗം ഒരുക്കിയ ഐഎസ്ആര്‍ഒ സ്പേസ് എക്സിബിഷന് ആകര്‍ഷകമായി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ എക്സിബിഷന് തിരുവനന്തപുരം ഐഎസ്ആര്‍ഒ റിട്ടയേര്‍ഡ് സയന്റിസ്റ്റ് ഡോ. ഗീത രാംകുമാര്‍ ഉദ്ഘാടനം ചെയ്തു. പിഎസ്എല്‍വി, ജിഎസ്എല്‍വി എന്നിങ്ങനെയുള്ള റോക്കറ്റ് മോഡലുകളും, ചന്ദ്രയാന്‍, ആര്യഭട്ട, രോഹിണി തുടങ്ങിയ നിരവധി സാറ്റലൈറ്റ് മോഡലുകളും പ്രദര്‍ശനത്തിനായി ഒരുക്കിയിരുന്നു.