നവജാതശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി
ആരോഗ്യകേരളം ഒരുക്കിയ നവജാത ശിശു സംരക്ഷണ കിറ്റുകള്‍ കൈമാറി
ഇരിങ്ങാലക്കുട: നവജാതശിശു സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കും നവജാത ശിശു സംരക്ഷണത്തെ സംബന്ധിച്ച് ബോധവല്‍ക്കരണം നല്കാന് ലക്ഷ്യമിട്ട് കൊണ്ട് നവജാത ശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു.
നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം തൃശ്ശൂര്‍ ഒരുക്കിയ നവജാത ശിശു സംരക്ഷണ കിറ്റ്, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ജനിച്ച 25 നവജാതശിശുക്കള്‍ക്ക് തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് വിതരണം ചെയ്തു. മണപ്പുറം ഫൗണ്ടേഷന് സ്പോണ്സര് ചെയ്ത 75 ബേബി ബെഡ്ഡുകളും വിതരണം ചെയ്തു.
നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി ജോര്‍ജ്ജ്, ഡെപ്യൂട്ടി ഡിഎംഒ &ഡിഎല്‍ഒ ഡോ. ഫ്ലെമി ജോസ്, ഡിഎന്‍ഒ എം.എസ് ഷീജ, എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.എ റൂബി, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ അല്‍ജോ സി ചെറിയാന്, മണപ്പുറം ഫൌണ്ടേഷന് സി എസ്സ് ആര് ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍, പി.എസ് സുബിതന്‍ , ലേ സെക്രട്ടറി വി.പി പ്രഭ, നഴ്സിങ്ങ് സൂപ്രന്റ് പി.എ ഉമാദേവി എന്നിവര്‍ ആശംസകള്‍ ആശുപത്രി നേര്‍ന്നു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. പി.സജീവ്കുമാര്‍ സ്വാഗതവും സൂപ്രണ്ട് ഡോ. എം ജി ശിവദാസ് നന്ദിയും പറഞ്ഞു.