കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ക്രിസ്മസ് ആഘോഷിച്ചു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം പി ജാക്സണ് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അസറുദ്ദീന് കളക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന്, കൗണ്‍സിലര്‍മാരായ എംആ ഷാജു, ജസ്റ്റിന് ജോണ്‍, എ.സി. സുരേഷ്, സത്യന് താനാഴികുളം, സണ്ണി നെടുമ്പാക്കാരന്‍ എന്നിവര്‍ സംസാരിച്ചു.