സമസ്ത കേരള വാരിയര്‍ സമാജം 47-ാം സംസ്ഥാന സമ്മേളനം നടത്തി

സമസ്ത കേരള വാരിയര്‍ സമാജം 47-ാം സംസ്ഥാന സമ്മേളനം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ (ഉണ്ണായിവാരിയര്‍ നഗര്‍) പത്മശ്രീ പെരുവനം കുട്ടന് മാരാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം 47-ാം സംസ്ഥാന സമ്മേളനം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ (ഉണ്ണായിവാരിയര്‍ നഗര്‍) പത്മശ്രീ പെരുവനം കുട്ടന് മാരാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹന്‍ദാസ് അധ്യക്ഷത വനിച്ചു. കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി എംഡി സി. ദേവി ദാസ് വാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വി.വി. മുരളീധര വാരിയര്‍, ട്രഷറര്‍ വി.വി. ഗിരീശന്, കോ ഓര്‍ഡിനേറ്റര്‍ എ.സി. സുരേഷ്, കണ്‍വീനര്‍ വി.വി. സതീശന് എന്നിവര്‍ പ്രസംഗിച്ചു. മാതൃപൂജ, കേളി എന്നിവ നടന്നു. ദീപശിഖ, പതാക സ്വീകരണം നല്കി. തുടര്‍ന്ന് പ്രതിനിധി സമ്മേളനം നടന്നു. കഴകത്തെയും, അനുഷ്ഠാനത്തെയും സംരക്ഷിക്കപ്പെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വൈകീട്ട് സാംസ്കാരിക സമ്മേളനം.