ക്രൈസ്റ്റ് കോളജില്‍ എഐ പരിശീലനക്കളരി

ക്രൈസ്റ്റ് കോളജ് ഐക്യുഎസിയുടെ നേതൃത്വത്തില്‍ സ്കൂള്‍ കോളജ് തലങ്ങളിലെ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന എഐ പരീശീലന കളരിയില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഐക്യുഎസിയുടെ നേതൃത്വത്തില്‍ സ്കൂള്‍ കോളജ് തലങ്ങളിലെ അധ്യാപകര്‍ക്കായി ഏകദിന എഐ പരീശീലന കളരി സംഘടിപ്പിച്ചു. അധ്യാപകരെ ആധുനിക സാങ്കേതികവിദ്യകളായ നിര്‍മ്മിത ബുദ്ധി (എഐ) ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനായി എഐ ഫോര്‍ ടീച്ചേഴ്സ് എന്ന ശില്‍പ്പശാല കോളജിലെ ഫാ. ദിസ്മാസ് കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് നടത്തി. സ്കൂളുകളിലെയും കോളജുകളിലെയും അധ്യാപകര്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുന്നതും, അധ്യയനത്തെ ലളിതമാക്കാനും കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുന്ന എഐ ടൂളുകളെ പരിചയപ്പെടുത്തിയ ശില്പശാലയില് ഗൂഗിള്‍ സര്‍ട്ടിഫൈഡ് എഡ്യൂക്കേറ്ററും മലയാളവിഭാഗം അധ്യക്ഷനുമായ ഫാ. ടെജി കെ. തോമസ് സിഎംഐ ക്ലാസെടുത്തു. കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപകര്‍ ശില്പശാലയില് പങ്കെടുത്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ നേതൃത്വം നല്കിയ പരിപാടിയില്‍ ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, എച്ച്.ആര്. മാനേജര്‍ പ്രഫ. യു. ഷീബ വര്‍ഗീസ്, ഡോ. ലിന്‍ഡ മേരി സൈമണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.