പൂന്തോപ്പ് നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ ഗ്രാമോത്സവം സമാപിച്ചു

സ്എസ്എല്‍സി ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള നിറഞ്ജനയയുടെ സ്നേഹോപഹാരം സമര്‍പ്പിച്ചു കൊണ്ട് കുതിരത്തടം ചര്‍ച്ച് വികാരി ഫാ. സിജോ ഇരിമ്പന്‍ പ്രസംഗിക്കുന്നു.
പൂന്തോപ്പ്: പൂന്തോപ്പ് നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ നീണ്ടുനിന്ന ഗ്രാമോത്സവം സമാപിച്ചു. സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ആര്.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. കുതിരത്തടം പള്ളി വികാരി ഫാ. സിജോ ഇരിമ്പന്‍ ഉന്നതവിജയം നേടിയ വിദാര്ഥികള്ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ ടി.എസ്. സജീവന് നിരഞ്ജന വായനശാല പ്രസിഡന്റ് പുഷ്പന് മാടത്തിങ്കല്‍, സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.എസ്. സതീശന്, സംഘാടക സമിതി ഭാരവാഹികളായ എം.എസ്. സജിത്്, കെ.കെ. ഗോപി റാഫേല്‍ ഷെല്ലി, കെ.വി. വിനേഷ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ദിവസങ്ങളിലായി പൂന്തോപ്പ് ഗ്രാമത്തിലെ ഗ്രാമീണരുടെ ചലചിത്ര ഗാനസന്ധ്യ, ഫുട്ബോള്‍ ഷൂട്ട്ഔട്ട് മത്സരം, മുടിയാട്ടം, തിരുവതിരക്കളി, മാര്‍ഗംകളി തുടങ്ങിയ നൃത്തനൃത്യങ്ങള്‍, നിരഞ്ജന ടീമിന്റെ കരാട്ടെ പ്രദര്‍ശനം ഓക്സിടോക്സി ടീമിന്റെ ഗാനമേള, സജീവന് മുരിയാട് രചനയും ജിനേഷ് ആമ്പല്ലൂര്‍ സംവിധാനവും നിര്‍വഹിച്ച നിരഞ്ജനയുടെ അമേച്വര്‍ നാടകം തുണി എന്നിവയുണ്ടായിരുന്നു.