പതിനൊന്ന് വയസുക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്

ശിവന്.
ഇരിങ്ങാലക്കുട: പതിനൊന്ന് വയസുക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കറുട അതിവേഗ സ്പെഷ്യല്‍ കോടതി ജുഡ്ജി വിവിജ സേതുമോഹന് വിധി പ്രസ്താവിച്ചു. 2020 ഡിസംബര്‍ മാസം ഒമ്പതാം തീയതി രാവിലെ 10.30 മണിക്ക് ബന്ധു വീട്ടില്‍ ടിവി കണ്ടു കൊണ്ടിരുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറി അതിജിവിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് കൊടകര പോലീസ് ചാര്‍ജ്ജ് ചെയ്ത കേസാണിത്.
പ്രതിയായ കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടില്‍ ശിവന് (54) നെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 15 സാക്ഷികളേയും 17 രേഖകളും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. കൊടകര പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരൂന്ന പി.പി. ഷാജന് രജിസ്റ്റര്‍ ചെയ്ത് ആദ്യ അന്വേഷണം നടത്തിയ കേസില്‍ സബ് ഇന്‍സ്പെക്ടറയിരുന്ന ജെ. ജെയ്സണ്‍ ആണ് തുടര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി. ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
പോക്സോ നിയമപ്രകാരം ആറ് വര്‍ഷത്തെ കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ മൂന്ന് മാസത്തെ കഠിന തടവിനും കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമം 451 പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ഒരു മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തൂ. വിചാരണ മധ്യേ മറ്റൊരു പോക്സോ കേസില്‍ ഒളിവില്‍ പോയിരുന്ന പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ ആയിരുന്നു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതി ജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കൂടാതെ, അതിജിവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.