സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന തിരുനാള്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വ്വഹിച്ചു. തിരുനാള്‍ ജനറല്‍ കണ്‍വീനറും, കൈക്കാരനുമായ ബാബു ജോസ് പുത്തനങ്ങാടി, കൈക്കാരന്മാരായ പി. ജെ. തിമോസ് പാറേക്കാടന്‍, സി. എം പോള്‍ പാമപറമ്പില്, ജോമോന് തട്ടില്‍ മണ്ടി ഡേവി, തിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു പന്തലിപ്പാടന്‍, ജിജി പള്ളായി , രഞ്ചി അക്കരക്കാരന്‍, ജോസ് ജി. തട്ടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.ടി. ജോര്‍ജ്ജ്, ജോയിന്റ് കണ്‍വീനര്‍ ജോബി പള്ളായി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.