ആരോഗ്യ പരിപാലന രംഗത്ത് മാകെയറിന്റെ സേവനം പ്രശംസനീയം: അഡ്വ. കെ.ആര്. വിജയ

ഇരിങ്ങാലക്കുട മാകെയറില്‍ സംഘടിപ്പിച്ച സൗജന്യ അസ്ഥിബലക്ഷയ രോഗ നിര്ണ്ണയക്യാമ്പ് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര് വിജയ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആരോഗ്യ പരിപാലന രംഗത്ത് മാകെയറിന്റെ സേവനം പ്രശംസനീയമാണെന്ന് അഡ്വ. കെ.ആര്. വിജയ പറഞ്ഞു. വിവിധങ്ങളായ മെഡിക്കല്‍ ക്യാമ്പുകളിലൂടെയും മറ്റ് ഇതര ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങളിലൂടെയും മാകെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമാകുന്നതില് അഭിനന്ദിക്കുന്നതായും കെ.ആര്. വിജയ പറഞ്ഞു. ഇരിങ്ങാലക്കുട മാകെയറില്‍ സംഘടിപ്പിച്ച സൗജന്യ അസ്ഥിബലക്ഷയ രോഗ നിര്ണ്ണയക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ്ജ് ഡി.ദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഫെനി എബിന് വെള്ളാനിക്കാരന്‍ മുഖ്യാഥിതിയായിരുന്നു. മാകെയര്‍ അസി. ജനറല്‍ മാനേജര്‍ ഐ. ജെറോം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ആശംസാറാണി വേളേക്കാട്ട്, സെയില്‍സ് ഹെഡ് ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ ഓര്‍ത്തോപീഡിക് സര്ജന് ആയ ഡോ. കെ. ജയകുമാറിന്റെ പരിശോധനയും സംഘടിപ്പിച്ചിരുന്നു. നൂറ്റിമുപ്പതോളം പേര് ക്യാമ്പില്‍ പങ്കെടുത്തു.