കണ്ഠേശ്വരം ബ്രഹ്മതീര്‍ത്ഥം റോഡില്‍ നിന്ന് ബ്രഹ്മകുളങ്ങര ക്ഷേത്രം വഴിയുള്ള ബെത് സൈദാ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ നാട്ടുകാര്‍ രംഗത്ത്

കണ്ഠേശ്വരം ബ്രഹ്മതീര്‍ത്ഥം റോഡിനെ ബ്രഹ്മകുളങ്ങര ക്ഷേത്രത്തിനു മുന്നിലൂടെ പൂച്ചക്കുളം ബെത് സൈദാ റോഡുമായി ബന്ധിപ്പിക്കുന്ന വിധത്തില്‍ പുതിയ റോഡ് നിര്‍മ്മിക്കുന്നതിനെ കുറിച്ച് നാട്ടുകാര്‍ ചേര്‍ന്ന യോഗം.
ഇരിങ്ങാലക്കുട: കണ്ഠേശ്വരം ബ്രഹ്മതീര്‍ത്ഥം റോഡിനെ ബ്രഹ്മകുളങ്ങര ക്ഷേത്രത്തിനു മുന്നിലൂടെ പൂച്ചക്കുളം ബെത് സൈദാ റോഡുമായി ബന്ധിപ്പിക്കുന്ന വിധത്തില്‍ പുതിയ റോഡ് നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ നാട്ടുകാര്‍ യോഗം ചേര്‍ന്നു. നിലവില്‍ കണ്ഠേശ്വരം ക്ഷേത്രത്തിനു മുമ്പിലൂടെ മാത്രമേ ഈ ഭാഗത്തേക്ക് പോകാനാകൂ. നിര്‍ദ്ദിഷ്ട റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പ്രദേശ വാസികളായ ഒട്ടേറെ വീട്ടുകാര്‍ക്ക് ബ്രഹ്മകുളങ്ങര ക്ഷേത്രം, ചേലൂര്‍ പള്ളി, പൂച്ചക്കുളം ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. നിര്‍ദ്ദിഷ്ട റോഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ പന്ത്രണ്ടോളം സെന്റ് സ്ഥലം തീര്‍ത്തും സൗജന്യമായി നഗരസഭയ്ക്ക് വിട്ടു കൊടുക്കാന്‍ സമ്മതമാണെന്ന് സ്ഥലമുടമയായ കൂവക്കാടന് ബാബു യോഗത്തില്‍ വ്യക്തമാക്കി.
ഇതേ കുറിച്ച് ആലോചിക്കാന്‍ ബ്രഹ്മകുളങ്ങര ക്ഷേത്രം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന് അധ്യക്ഷത വഹിച്ചു. എന്‍. വിശ്വനാഥ മേനോന്, ഷിജു എസ്. നായര്‍, സ്ഥലമുടമ കൂവക്കാടന് ബാബു, രാജീവ് മുല്ലപ്പിള്ളി, രവീന്ദ്രന് എടശേരി, ജോമോന് മണാത്ത്, പ്രവീണ്‍സ് ഞാറ്റുവെട്ടി, എ.സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെ. ഗോപാലകൃഷ്ണന് സ്വാഗതവും, പി. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ഭാവി പരിപാടികള്‍ക്കായി അമ്പിളി ജയന് (ചെയര്മാന്), ജോമോന് മണാത്ത് (കണ്‍വീനര്‍), കെ ഗോപാലകൃഷ്ണന് (ട്രഷറര്‍), പ്രവീണ്‍സ് ഞാറ്റുവെട്ടി, രവീന്ദ്രന് എടശേരി, നന്ദജ വിനയന്, കെ.സി. ചന്ദ്രന്, എ.സി. തോമസ്, ബിന്ദു ജിനന്, ജയശ്രീ, രാഹുല്‍, സാന്റോ മണാത്ത്, ജയശ്രീ സുരേഷ് എന്നിവരടങ്ങിയ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.