പി.കെ. ചാത്തന് മാസ്റ്റര്‍ അനുസ്മരണം നടത്തി

സിപിഐ നേതാവും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവുമായിരുന്ന പി.കെ. ചാത്തന് മാസ്റ്റര്‍ അനുസ്മരണ കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: സിപിഐ നേതാവും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവുമായിരുന്ന പി.കെ. ചാത്തന് മാസ്റ്റര്‍ അനുസ്മരണ കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം അസി സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. എഐഡിആര്‍എം സംസ്ഥാന സെക്രട്ടറി മനോജ് ബി. ഇടമന, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ്, എഐഡിആര്‍എം ജില്ല പ്രസിഡന്റ് എം.വി. ഗംഗാധരന്, എഐ എസ്എഫ് ജില്ല സെക്രട്ടറി മിഥുന് പോട്ടക്കാരന്‍ എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന് എന്നിവര്‍ സംസാരിച്ചു. എഐഡിആര്‍എം ജില്ല സെക്രട്ടറി ബാബു ചിങ്ങാരത്ത് സ്വാഗതവും സിപിഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി ബെന്നി വിന്‍സെന്റ് നന്ദിയും പറഞ്ഞു.