മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസ്; ഒരു വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍

അനുമോദ്.
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഇരട്ടക്കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന കരുവന്നൂര്‍ കറുത്തുപറമ്പില്‍ അനുമോദ് (27) പിടിയിലായി. കൊലപാതകശ്രമം അടക്കം പത്തു ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്റ്റേഷന് റൗഡിയുമാണ്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ മൂന്നിനു മൂര്‍ക്കനാട് ശിവക്ഷേത്ര ഉത്സവവെടിക്കെട്ടിനുശേഷം ആലുംപറമ്പില്‍ വച്ചാണ് രണ്ടു യുവാക്കള്‍ കുത്തേറ്റുമരിച്ചത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
നിരവധി കേസുകളില്‍ പ്രതിയായ കരുവന്നൂര്‍ കറത്തുപറമ്പില്‍ മാന്‍ഡ്രു എന്നറിയപ്പെടുന്ന അഭിനന്ദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. ഒന്നാംപ്രതി മാന്‍ഡ്രുവിന്റെ അനുജനാണ് അനുമോദ്. കേസില്‍ നാലാംപ്രതിയാണ് ഇയാള്‍. കൊലപാതകശേഷം നാടുവിടുകയായിരുന്നു.
ഇരിങ്ങാലക്കുട എസ്ഐ ദിനേശ് കുമാര്‍, എഎസ്ഐ കെ.വി. ഉമേഷ്, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്, സിപിഒമാരായ കെ.എസ്. ഉമേഷ്, ഇ.ജി. ജിജില്‍, വി. കൃഷ്ണദാസ് എന്നിവരാണ് പോലീസ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.