എംകോം പരിക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മാപ്രാണം വാതിൽമാടം സ്വദേശി സ്വാതിയ്ക്ക് സ്മാർട്ട് ടിവി സമ്മാനമായി നല്കി അനുമോദിച്ചു
സമ്പൂർണ ഡിജിറ്റൽ നിയോജകമണ്ഡലം ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ ‘സ്മാർട്ട് ‘ ഇരിങ്ങാലക്കുട പദ്ധതിയുടെ ചെയർമാൻ അഡ്വ. എം.എസ്. അനിൽകുമാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി എംകോം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മാപ്രാണം വാതിൽമാടം മൂലയിൽ പ്രജി മകൾ സ്വാതിക്ക് സ്മാർട്ട് ടിവി സമ്മാനമായി നല്കി അനുമോദിച്ചു. സ്വാതി തുടർന്നു പഠിക്കാൻ ആഗ്രഹിക്കുന്ന പിഎച്ച്ഡി ചെയ്യുന്നതിനു വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തു. ചടങ്ങിൽ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ വർഗീസ് പുത്തനങ്ങാടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ, മുനിസിപ്പൽ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായർ, ബാങ്ക് ഡയറക്ടർ സിജു യോഹന്നാൻ, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ബഷീർ, കൗൺസിലർ അബ്ദുള്ളക്കുട്ടി, സിന്ധു അജയൻ, സന്തോഷ് മുതുപറമ്പിൽ, സൈമൺ ചാക്കോര്യ, ജോസ് കാഞ്ഞിരപ്പള്ളൻ, അജി ആറ്റത്തുപറമ്പിൽ, ടോമി ചാക്കോര്യ, കുട്ടൻ മുരിങ്ങത്ത്, രാമകൃഷ്ണൻ പറളത്ത് എന്നിവർ പങ്കെടുത്തു.