നവീകരിച്ച ഉരിയച്ചിറയില് വ്യൂ ഗാലറി നാടിനു സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: നഗരസഭ നവീകരിച്ച ഉരിയച്ചിറയില് വൈസ്മെന്‍ ക്ലബിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വ്യൂ ഗാലറി വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പോട്ട-മൂന്നുപീടിക സംസ്ഥാന പാതയില്‍ നഗരസഭയുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പുല്ലൂര്‍ ഉരിയച്ചിറയെയാണു നഗരസഭ നവീകരിച്ചത്. ഒന്നാംഘട്ടത്തില്‍ എട്ടു ലക്ഷം രൂപ ചെലവഴിച്ച് ചിറയുടെ വശങ്ങള് കരിങ്കല്ല് കെട്ടി സംരക്ഷണ ഭിത്തി നിര്‍മിച്ചു. രണ്ടാംഘട്ടത്തില്‍ അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് പടവുകള്‍ കെട്ടി മുകള്‍ഭാഗവും വശങ്ങളും ടൈല്‍സ് വിരിച്ചു. സ്റ്റീല്‍ ഹാന്‍ഡ് ഗ്രില്ലുകള്‍ പിടിപ്പിച്ച് കുളത്തിന്റെ വശങ്ങള് മനോഹരമാക്കി. വൈസ് മെന്‍ ക്ലബിന്റെ സഹകരണത്തോടെ 1.30 ലക്ഷം രൂപ ചെലവഴിച്ച് മുകളിലെ നടപ്പാതയില്‍ ഹാന്‍ഡ് ഗ്രില്ലുകള്‍ നിര്‍മിച്ച് ഇരിപ്പിടങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, പടിപ്പുര എന്നിവയാണു ഒരുക്കിയത്. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് പി.ഡി. വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.ഡി. വിന്‍സെന്റ് മുന്‍സിപ്പല്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജിനു നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ രൂപ രേഖ കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ജസ്റ്റിന് ജോണ്‍ ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ക്ലബ് അംഗങ്ങളായ ജോസ് മൊയലന്, റാഫി പൊന്നാരി, വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ധന്യ ജിജു, ഡേവിസ് ചക്കലാക്കല്‍, വി.സി. വര്‍ഗീസ്, പ്രസിഡന്റ് പി.ഡി. വിന്‍സെന്റ്, കണ്‍വീനര്‍ ജിജു കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.