അഖില കേരള ഓഷണ് സ്റ്റേറ്റ് റാങ്കിങ്ങ് ടൂര്‍ണമെന്റും ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റും സമാപിച്ചു

32-ാംമത് ഡോണ്‍ ബോസ്കോ സ്കൂള്‍ അഖില കേരള ഓഷണ് സ്റ്റേറ്റ് റാങ്കിങ്ങ് ടൂര്‍ണമെന്റിലും ഇന്റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിലും വിജയികളായവര്‍.
ഇരിങ്ങാലക്കുട: 32-ാംമത് ഡോണ്‍ ബോസ്കോ സ്കൂള്‍ അഖില കേരള ഓഷണ് സ്റ്റേറ്റ് റാങ്കിങ്ങ് ടൂര്‍ണമെന്റും ഇന്റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റും സമാപിച്ചു. മൂന്നു ദിവസങ്ങളിലായി ഡോണ്‍ ബോസ്കോ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ സമാപന ചടങ്ങില്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഇന്ത്യ സീനിയര്‍ വൈസ്പ്രസിഡന്റും ടേബിള്‍ ടെന്നീസ് അസോസിയേഷന് കേരള പ്രസിഡന്റുമായ പത്മജ എസ്. മേനോന് മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും പത്മജ എസ്. മേനോന് നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപ്പുരയ്ക്കല്‍, സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍. സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജിനോ കുഴിതൊട്ടിയില്‍, സ്പിരിച്ച്വല്‍ ആനിമേറ്റര്‍ വര്‍ഗ്ഗീസ് ജോണ്‍ പുത്തനങ്ങാടി, എല്‍പി സ്കൂള്‍ ഹെഡ്മിസട്രസ് സിസ്റ്റര്‍ ഓമന വിപി, ജോസഫ് ചാക്കോ, പരിശീലകന് സൗമ്യ ബാനര്‍ജി എന്നിവര്‍ സന്നിഹിതരായിന്നു.
മത്സര വിജയികള്‍: എസ്. അനുശ്രി (അണ്ടര്‍ 11ഗേള്‍സ്), എസ്. അദ്വിത് (അണ്ടര്‍13 ബോയ്സ് ), എന്‍.കെ. ഹര്‍ഷിത (അണ്ടര്‍ 13 ഗേള്‍സ് ), ആര്. ആദിശേഷന്. (അണ്ടര്‍ 13 ബോയ്സ് ), എസ്. ശ്രിഷാ (അണ്ടര്‍ 15 ഗേള്‍സ്), ദേവപ്രയാഗ് സരിഗ ശ്രീജിത്ത് (അണ്ടര്‍ 15 ബോയ്സ്), എന്‍.കെ. ഹര്‍ഷിത, എസ്. ശ്രിഷാ (അണ്ടര്‍ 15 ഗേള്‍സ് ഡബിള്‍സ്), എസ്. അക്ഷത്, എന്‍.കെ. ശ്രീറാം (അണ്ടര്‍ 15 ബോയ്സ് ഡബിള്‍സ്) , റോഹന്‍ ജോസ്, ബ്ലെയ്സ് പി. അലക്ട് (മെന്‍സ് ഡബിള്‍സ്), മരിയ റോണി, ശ്രുഷ്ടി സുരേന്ദ്രനാഥ് ഹാലിയ (വുമണ്‍ ഡബിള്‍സ്) , എഡ്വിനാ എഡ്വാര്‍ഡ് (അണ്ടര്‍ 17 ഗേള്‍സ് ജൂനിയര്‍), ബ്ലെയ്സ് പി. അലക്സ് (അണ്ടര്‍ 17 ബോയ്സ് ജൂനിയര്‍), എഡ്വിനാ എഡ്വാര്‍ഡ് (അണ്ടര്‍ 19 ഗേള്‍ യൂത്ത്), എ. മുഹമ്മദ് നാഫില്‍ (അണ്ടര്‍ 19 ബോയ് യൂത്ത് ), ടിഷ എസ്. മുണ്ടന്കര്യന് (വുമണ്‍സ് ) ജെയ്ക്ക് ഏന്സെല് ജോണ്‍ (മെന്‍സ്) ഗ്ലാഡിസണ്‍ കൊറിയ ( വെറ്ററന്‍ 40), രാജേഷ് രാമചന്ദ്രന് (വെറ്ററന്‍ 50), ലോയ്ഡ് പോള്‍ പൂവത്തിങ്ങല്‍ (വെറ്ററന്‍ 60).