കേരള കര്‍ഷക സംഘം വേളൂക്കര ഈസ്റ്റ് മേഖല സമ്മേളനം

കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയിലെ വേളൂക്കര ഈസ്റ്റ് മേഖലാ സമ്മേളനം കര്‍ഷക സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ജോസ് തെക്കേത്തല ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയിലെ വേളൂക്കര ഈസ്റ്റ് മേഖലാ സമ്മേളനം വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഹാളില്‍ വച്ച് കര്‍ഷക സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ജോസ് തെക്കേത്തല ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.വി. മോഹനന് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.ബി. മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എന്‍. മോഹനന് രക്തസാക്ഷി പ്രമേയവും, കെ.എം. ജിജ്ഞാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ വില്ലേജിലെ മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. തൊമ്മാന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി എക്സ്റ്റന്‍ഷന്‍ നടത്തി പ്രദേശത്തെ എല്ലാ കര്‍ഷകര്‍ക്കും ജലസേചന സൗകര്യം ഒരുക്കണമെന്ന് പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. കെ.കെ. വിനയന്, ജോണ്‍ കുറ്റിയില്‍, രഞ്ജിത ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ.ടി. പീറ്റര്‍ സ്വാഗതവും സുരേഷ് പൊറ്റയില്‍ നന്ദിയും പറഞ്ഞു. കെ.എല്‍. ജോസ് മാസ്റ്റര്‍ (പ്രസിഡന്റ്), കെ.ബി. മോഹന്‍ദാസ് (സെക്രട്ടറി), കെ.എം. ജിജ്ഞാസ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.