പ്രതിഷേധ സമരം നടത്തി
ഇടക്കിടെ വർധിച്ചു വരുന്ന ഇന്ധന വില വർധനവിനെതിരെ എഐവൈഎഫ് ഇരിങ്ങാലക്കുട ടൗൺ മേഖല കമ്മിറ്റി ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി. സമരം എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം കെ.സി. ബിജു ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രസാദ്, ടി.കെ. സതീഷ്, സുനിൽകുമാർ, അനൈന മനോജ് എന്നിവർ പ്രസംഗിച്ചു.