മണിപ്പുരിലെ ജനങ്ങള്‍ക്കു ഐക്യദാര്‍ഢ്യം; വനിത അഭിഭാഷകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി

ഇരിങ്ങാലക്കുട: മണിപ്പുരിലെ ജനങ്ങള്‍ക്കും, സഹോദരിമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടും വനിത അഭിഭാഷകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ജില്ലയിലെ പ്രമുഖ വനിതാഅഭിഭാഷകര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അഭിഭാഷകരായ കെ.ഡി. ഉഷ, പി.സി. സ്മിത, കെ.എന്‍. സിനിമോള്‍, ബെറ്റി സി ജോസ് എന്നിവര്‍ സംസാരിച്ചു.