കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല മഹോത്സവം വ്യാപാരി വ്യവസായി, സൈനിക സംഗമവും നടന്നു

കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഞാറ്റുവേല മഹോത്സവത്തില്‍ നടന്ന വ്യാപാരി വ്യവസായി സംഗമം, സൈനിക സംഗമം മുന്‍ ഗവണ്മെന്റ് ചീഫ് വിപ്പും, എംഎല്‍എയുമായിരുന്ന അഡ്വ. തോമസ് ഉണ്ണിയാടന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ജെ. പയസ് വ്യാപാരികളെയും അഡ്വ. തോമസ് ഉണ്ണിയാടന് സൈനീകരെയും ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഷീജ പവിത്രന്, റിട്ടയേഡ് സുബേദാര്‍ ജയ്ഹിന്ദ് രാജന്, ബാങ്ക് ഡയറക്ടര്‍ സദാനന്ദന് തളിയപറമ്പില്‍, മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത്, ഡയറക്ടര്‍ സുലഭ മനോജ് എന്നിവര്‍ പ്രസംഗിച്ചു.