ചാലക്കുടി റൂട്ടില്‍ തൊമ്മാനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

തൊമ്മാനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു
ഇരിങ്ങാലക്കുട: ചാലക്കുടി റൂട്ടില്‍ തൊമ്മാനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ചാലക്കുടി ഭാഗത്ത് നിന്ന് വന്ന പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ബൈക്കിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റു. ഇവര്‍ പുല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തില്‍ പെട്ടിഓട്ടോയും ബൈക്കും ഭാഗികമായി തകര്‍ന്നു.