ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ചെണ്ടുമല്ലി വിളവെടുപ്പുമായി നാഷണല്‍ സര്‍വീസ് സ്കീം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഓണത്തിന് വസന്തോത്സവമൊരുക്കി നാഷണല്‍ സര്‍വീസ് സ്കീം. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഒരുക്കിയ ചെണ്ടുമല്ലി തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം ഇരിങ്ങാലക്കുട കൃഷിഭവന് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ. ഉണ്ണി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പൂക്കളുടെ ആദ്യ വിതരണം നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, ഡോ. എന്‍. ഊര്‍സുല, ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവര്‍ നേതൃത്വം നല്കി.