വെള്ളാങ്കല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം കാര്‍ഷിക അവാര്‍ഡ് ജേതാക്കളെ ആദരിച്ചു
വെള്ളാങ്കല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന കര്‍ഷക ജ്യോതി അവാര്‍ഡ് നേടിയ മിഥുന് നടുവത്രയെ പുരസ്കാരം നല്കി ആദരിക്കുന്നു.
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പുരസ്കാരം നല്കി ആദരിച്ചു. സംസ്ഥാന കര്‍ഷക ജ്യോതി അവാര്‍ഡ് നേടിയ മിഥുന് നടുവത്ര, ജില്ലാ കര്‍ഷകമിത്ര അവാര്‍ഡ് നേടിയ അംബുജാക്ഷന് മുത്തിരിത്തിപറമ്പില്, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ മികച്ച വനിതാ കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രൂ ചന്ദ്രന്, ക്ഷീര കര്ഷകന് രാജീവ് തൂപ്രത്ത് എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചത്.
ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എ.ആര്. രാമദാസ് അധ്യക്ഷത വഹിച്ചു. അനുമോദന ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാക്കളായ എ.എ. മുസമ്മില്‍, എ. ചന്ദ്രന്, ഇ.വി. സജീവ്, കെ.എച്ച്. അബ്ദുള്‍ നാസര്‍, സാബു കണ്ടത്തില്‍, ഷംസു വെളുത്തേരി, കെ. കൃഷ്ണകുമാര്‍, സലിം അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ കെ. രാജേന്ദ്രന്, സലീം കാട്ടകത്ത്, സുരേന്ദ്ര ബാബു, രവിചന്ദ്രന്‍, കേശവമേനോന്, ജഗല് ചന്ദ്രമോഹന് എന്നിവര്‍ നേതൃത്വം നല്കി.

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു