യുഡിഎഫ് മുരിയാട് മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
സ്വര്‍ണകള്ളക്കടത്തു കേസില്‍ ഒത്താശ ചെയ്തു കൊടുത്ത മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് മണ്ഡലം കമ്മിറ്റി പഞ്ചായത്തോഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്മാന് കെ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ സി.വി. ജോസ്, എം.എന്‍. രമേശ്, ഐ.ആര്. ജെയിംസ്, വിപിന്‍ വെള്ളയത്ത്, ഷൈജോ അരിക്കാട്ട്, മണ്ഡലം ഭാരവാഹികളായ ജോമി ജോണ്‍, ജസ്റ്റിന് ജോര്‍ജ്, തോമസ് തൊകലത്ത്, കെ. മുരളീധരന്, കെ. വൃന്ദകുമാരി, എന്‍.ഡി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.