അന്തോണി ചേട്ടന്റെ വീട്ടില്‍ പ്രത്യാശയുടെ വെളിച്ചം നല്കി കരുവന്നൂര്‍ കെഎസ്ഇബി
കരുവന്നൂര്‍: പുത്തന്‍തോട് പള്ളിപ്പാടന്‍ അന്തോണിയ്ക്ക് വീടു പണിത് 11 വര്‍ഷമായിട്ടും വീട് വൈദ്യുതീകരിക്കാനായില്ല. അന്തോണി വീട്ടില്‍ തനിച്ചാണ്. നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്താണ് ജീവിതം കഴിച്ചുപോന്നിരുന്നത്. പ്രായ മേറിയപ്പോള് ശാരീരികമായും മാനസീകമായും അവശതയിലായി. അയല്‍വാസികള്‍ നല്കുന്ന ചെറിയ സഹായങ്ങളാലാണ് ഇപ്പോള്‍ ജീവിതം മുന്നോട്ടു പോകുന്നത്. രാത്രി മെഴുകുതിരി വെളിച്ചമാണ് ആശ്രയം. റേഷന്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ കൈവശമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാനുള്ള പ്രാപ്തിയുമില്ല. അന്തോണിയുടെ നിസ്സഹായവസ്ഥ അയല്‍വാസി ജോയി തെക്കൂടന്‍ വൈദ്യുത മന്ത്രി. കെ.കെ. കൃഷ്ണന് കുട്ടിയെ അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ അന്തോണിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കരുവന്നൂര്‍ കെഎസ്ഇബി സെക്ഷനിലെ സബ് എഞ്ചിനീയര്‍ എം.ഡി.ജോബി അന്തോണിയുടെ ദയനീയാവസ്ഥ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു. കെഎസ്ഇബി യിലെ ജീവനക്കാര്‍ അന്തോണിയുടെ വീട് വൈദ്യുതികരിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. വീട് വയറിംഗിനും വൈദ്യുത കണക്ഷനും വേണ്ടിയുള്ള മുഴുവന്‍ ചിലവും ജീവനക്കാര്‍ വഹിച്ചു. വീട്ടില്‍ വൈദ്യുത വെളിച്ചം എത്തിയപ്പോള്‍ അന്തോണി ചേട്ടന്റെ മുഖത്തും പ്രകാശം പരന്നു. അത് ജീവനക്കാര്‍ക്കുള്ള ഓണ സമ്മാനമായി. വൈദ്യുതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇരിഞ്ഞാലക്കുട ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എ.ആശ നിര്‍വഹിച്ചു. മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ കെ.പ്രവീണ്‍, കരുവന്നൂര്‍ അസിസ്റ്റന്റ്എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എസ്.സാജു, അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.വി.സൂര്യ, സ്റ്റാഫ് സെക്രട്ടറി ആദര്‍ശ ദില്‍രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു