പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പുഷ്പ സസ്യഫല പ്രദര്‍ശനവും വിപണനവും
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പുഷ്പ സസ്യഫല പ്രദര്‍ശനവും വിപണനവും ആരംഭിച്ചു. പുളിഞ്ചോട് കര്‍ഷക സേവന കേന്ദ്രത്തില്‍ നടക്കുന്ന പ്രദര്‍ശനം 15 ദിവസത്തേക്കാണു സംഘടിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശന മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പ്രദര്‍ശനത്തിനും വിപണനത്തിനുമായി 60 ഓളം ഇനത്തില്‍പ്പെട്ട ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ 18 ഇനത്തില്‍പ്പെട്ട പച്ചക്കറി തൈകളും വിവിധയിനം പൂച്ചെടികള്‍, ഇന്റോര്‍ പ്ലാന്‍സ്, ചട്ടികള്‍, ജൈവവളങ്ങള്‍, പച്ചക്കറി വിത്തുകള്‍ തുടങ്ങി ഒട്ടനവധി വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു കീഴിലുള്ള ഗ്രീന്‍ ആര്‍മിയാണ് വിപണനത്തിനു നേതൃത്വം വഹിക്കുന്നത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുഖ്യാതിഥിയായിരുന്നു. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, വാര്‍ഡ് അംഗമായ സേവ്യര്‍ ആളൂക്കാരന്‍, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ്, ബാങ്ക് സെക്രട്ടറി സി.എസ്. സ്വപ്ന എന്നിവര്‍ പ്രസംഗിച്ചു.