മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അമ്മ-കെ.കെ. ശാന്തകുമാരി ടീച്ചര്‍ (83)
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അമ്മയും പരേതനായ മുന്‍ നഗരസഭ കൗണ്‍സിലറും സിപിഎം നേതാവുമായിരുന്ന ഇരിങ്ങാലക്കുട കണ്ഠേശ്വരം നമ്പ്യാരുവീട്ടില്‍ രാധാകൃഷ്ണന് മാസ്റ്ററുടെ ഭാര്യയുമായ കൊടുങ്ങല്ലൂര്‍ കാട്ടില്ചിറ്റേഴത്ത് വീട്ടില്‍ കെ.കെ. ശാന്തകുമാരി ടീച്ചര്‍ (83) നിര്യാതയായി. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മണലൂര്‍ ഹൈസ്കൂളില്‍ നിന്ന് പ്രധാന അധ്യാപികയായി വിരമിച്ച ശാന്തകുമാരി ടീച്ചര്‍ കൊടുങ്ങല്ലൂര്‍ ബോയ്സ് സ്കൂള്‍, നടവരമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മറ്റു മക്കള്‍: മനോജ്കുമാര്‍ (ദുബായ്), ഗോപകുമാര്‍ (കുവൈറ്റ്). മരുമക്കള്‍: പരേതയായ ബിന്ദുലക്ഷ്മി, സുധ മേനോന് (എംജി സര്‍വകലാശാല), എ. വിജയരാഘവന് (സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി). സംസ്കാരം തൃശൂര്‍ പാറേമക്കാവ് ശാന്തിഘട്ടില്‍ നടത്തി. സമൂഹത്തിന്റെ നാനാതുറയിലുള്ള രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മന്ത്രിമാരായ കെ. രാജന്, കെ. രാധാകൃഷ്ണന്, പി. രാജീവ്, കെ.എന്‍. ബാലഗോപാലന്, മുന്‍ മന്ത്രിമാരായ എ.സി. മൊയ്തീന്, സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, എംഎല്‍എമാരായ സേവ്യര്‍ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രന്, എന്‍.കെ. അക്ബര്‍, മുന്‍ എംഎല്‍എ മാരായ ബി.ഡി. ദേവസി, കെ.യു. അരുണന്, അഡ്വ. തോമസ് ഉണ്ണിയാടന്, കെ.വി. അബ്ദുല്‍ഖാദര്‍, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍, റൂറല്‍ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍, ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സന് എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ദീപികക്കു വേണ്ടി രൂപത കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ കവലക്കാട്ട്, സംസ്ഥാന ഉപദേശക സമിതിയംഗം ജോസ് മാമ്പിള്ളി, ഫാ. ഫ്രാങ്കോ പറപ്പുള്ളി എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.