അഖിലേന്ത്യാ കിസാന്‍സഭ ദേശീയ സമ്മേളനം ഏരിയാ സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: അഖിലേന്ത്യാ കിസാന്‍ സഭയുടെ 35 ാമത് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള ഇരിങ്ങാലക്കുട ഏരിയാതല സംഘാടകസമിതി രൂപീകരണ യോഗം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്നു. കര്‍ഷക തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡന്റും, സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ ടി.എ. രാമകൃഷ്ണന്, ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി, സിപിഐഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, സിഐടിയു ഏരിയാ സെക്രട്ടറി കെ.എ. ഗോപി, കെ.സി. പ്രേമരാജന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെളാങ്കല്ലൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, സീമ പ്രേംരാജ്, കെ.എസ്. തമ്പി, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഡോ. കെ.പി. ജോര്‍ജ്്, പി.ആര്. ബാലന്, പി.വി. ഹരിദാസ്, കെ.വി. ജിനരാജദാസ്, എം.ബി. രാഘവന്മാസ്റ്റര്, പി.എ. ലക്ഷ്മണന്, കാട്ടൂര്‍ രാമചന്ദ്രന്, ഖാദര്‍ പട്ടേപ്പാടം, കെഎന്‍എ കുട്ടി, സജു ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് സംഘാടക സമിതി നിര്‍ദ്ദേശവും ഭാവി പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസസാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു, പ്രഫ. കെ.യു. അരുണന്, അശോകന് ചെരുവില്‍, കെ.പി. ദിവാകരന്മാസ്റ്റര് എന്നിവര്‍ രക്ഷാധികാരികളും, വി.എ. മനോജ് കുമാര്‍ (ചെയര്മാന്), ടി.ജി. ശങ്കരനാരായണന് (ജനറല്‍ കണ്‍വീനര്‍), ടി.എസ്. സജീവന് മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരടങ്ങിയ 201 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. എം.ബി. രാജു സ്വാഗതവും എന്‍.കെ. അരവിന്ദാക്ഷന്‍മാസ്റ്റര്‍ നന്ദിയും പറഞ്ഞു.