പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡ് പ്രസിദ്ധ പഞ്ചവാദ്യ മദ്ദള വിദ്വാന് ചോറ്റാനിക്കര സുരേന്ദ്രന്മാരാര്ക്ക്
ഇരിങ്ങാലക്കുട: ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിനോട് അനുബന്ധിച്ച് നല്‍കിവരാറുള്ള 13 ാമത് പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡിന് പ്രസിദ്ധ പഞ്ചവാദ്യ മദ്ദള വിദ്വാന് ചോറ്റാനിക്കര സുരേന്ദ്രന്‍മാരാര്‍ അര്‍ഹനായി. 50വര്‍ഷമായി പഞ്ചവാദ്യരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം തൃശൂര്‍ പൂരം, പാറമേക്കാവ് വിഭാഗം, നെന്മാറ വല്ലങ്കി, ഉത്രാളിക്കാവ് പൂരം, തൃപ്പൂണിത്തുറ ഉത്സവം, എറണാകുളം ഉത്സവം എന്നീ പ്രധാന ഉത്സവങ്ങളില്‍ അന്നമനടത്രയം, കുഴൂര്‍ത്രയം, പല്ലാവൂര്‍ത്രയം എന്നീ വാദ്യകുലപതികളുടെ പഞ്ചവാദ്യ നിരയില്‍ ഉണ്ടായിരുന്ന കലാകാരന് കൂടിയാണ്. ചോറ്റാനിക്കര, തൃപ്പൂണിത്തുറ, രാമമംഗലം കാലടി പഞ്ചവാദ്യം സംഘം എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച സുവര്‍ണ മുദ്രകള്‍ പ്രധാനമാണ്. മുപ്പതിനായിരം രൂപ ഫലകം, പ്രശസ്തിപത്രം, പൊന്നാട എന്നിവയടങ്ങുന്ന അവാര്‍ഡ് 2022 ഡിസംബര്‍ പത്തിന് ദേശീയ പല്ലാവൂര്‍ താള വാദ്യ ഉത്സവത്തിന്റെ ഉദ്ഘാടന ദിവസം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സമര്‍പ്പിക്കുന്നു. മോഹന്‍ പൊതുവാള്, മൂര്‍ക്കനാട് ദിനേശ് വാരിയര്‍, രാജേന്ദ്രവര്‍മ്മ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് ഇദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

ക്രൈസ്റ്റ് കോളജില്‍ സ്റ്റാഫ് ക്ലബ്ബിന്റെയും ബിപിഇ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അഖില കേരള കോളജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം ഇന്നും നാളെയും
ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് എഫ്സി, ഇരിങ്ങാലക്കുട ടൂര്‍ണമെന്റ് പ്രഖ്യാപനം നടത്തി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി; രചനാ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു
നടനകൈരളിയിലെ നവരസ സാധന ശില്‍പ്പശാലയില്‍ കപില വേണു പൂതനയുടെ മരണം അവതരിപ്പിച്ചു
15 മത് ഏഷ്യന്‍ ബീച് തഗ് ഓഫ് വാര് ചാമ്പ്യന്‍ഷിപ്പില്‍ 500 കിലോ ഗ്രാം, 520 കിലോ ഗ്രാം എന്നീ വിഭാഗങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ച് ഗോള്‍ഡ് മെഡല്‍ നേടി മീനാക്ഷി