സംസ്ഥാന സമ്മേളന അവകാശ സംരക്ഷണ സന്ദേശ യാത്രക്ക് കുബ്സോ ഇരിങ്ങാലക്കുട ടൗണ്‍ ബാങ്ക് യൂണിറ്റ് സ്വീകരണം നല്കി
ഇരിങ്ങാലക്കുട: കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന സമ്മേളന അവകാശ സംരക്ഷണ സന്ദേശ യാത്രക്ക് കുബ്സോ ഇരിങ്ങാലക്കുട ടൗണ്‍ കോ ഒപ്പറേറ്റീവ് ബാങ്ക് യൂണിറ്റ് സ്വീകരണം നല്കി. കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് അന്തരിച്ച ആര്യാടന് മുഹമ്മദ് അനുസ്മരണവും നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറ, സെക്രട്ടറി ശബരീഷ് കുമാര്‍, ട്രഷറര്‍ രാജന് ജോസ് മണ്ണുത്തി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന ജാഥക്ക് നല്കിയ സ്വീകരണ സമ്മേളനം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എംപി ജാക്സണ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് വില്ലടം അധ്യക്ഷത വഹിച്ചു. മുന്‍ എംഎല് എടിവി ചന്ദ്രമോഹന് മുഖ്യാഥിതി ആയിരുന്നു. സംഘടനയുടെ മുന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ ടി.വി. ചാര്‍ളി, ജാഥാ കോര്‍ഡിനേറ്റര്‍ സുരേഷ് പൊന്നാനി, സ്ഥിര അംഗം അഷറഫ് പെരിഞ്ചേരി, ഐടിയു ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, സംസ്ഥാന കമ്മറ്റി അംഗം എന്‍.ജെ. ജോയ് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ടി.വി. ബിജോയ് സ്വാഗതവും, ട്രഷറര്‍ ഷിന്റോ ജോണ്‍ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു