കെഎസ്എസ്പിഎ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡലം സമ്മേളനം ജില്ല പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എന്‍. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.ടി. ആന്റോ മുഖ്യപ്രഭാഷണം നടത്തി. പെന്ഷന്, ക്ഷാമാശ്വാസ കുടിശിക ഉടന്‍ അനുവദിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക എന്നിവ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ജോയിന്റ് സെക്രട്ടറിമാരായ പി.യു. വിത്സണ്, കെ.ബി. ശ്രീധരന്, ജില്ല സെക്രട്ടേറിയറ്റ് അംഗം എം. മൂര്‍ഷിദ്, പ്രഫ. സിറാജ്, എ.സി. സുരേഷ്, കെ. കമലം, ടി.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: സി.എസ്. അബ്ദുള്‍ ഹക്ക് (പ്രസിഡന്റ്), എ.സി. സുരേഷ് (സെക്രട്ടറി), പി.കെ. ശിവന് (ട്രഷറര്‍), എം. സനല്‍കുമാര്‍, ഒ. ജഗനാഥ് (വൈസ് പ്രസിഡന്റുമാര്‍), ടി.കെ. ബഷീര്‍, ബൈജു (ജോയിന്റ് സെക്രട്ടറിമാര്‍), എം. കമലം (വനിത ഫോറം കണ്‍വീനര്‍).