വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സ ദേവാലയത്തില്‍ ഉട്ടുതിരുനാളിന് കൊടിയേറി
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സ ദേവാലയത്തില്‍ ഉട്ടുതിരുനാളിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ കൊടിയേറ്റം നടത്തി. 28 ന് രാവിലെ 7.30 മുതല്‍ ഉച്ചക്ക് 3.00മണി വരെയാണ് നേര്‍ച്ച ഉട്ട്. നവനാള്‍ ദിനമായ ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് വിശുദ്ധ കുര്‍ബ്ബാന നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം, ആശീര്‍വ്വാദം എന്നിവ നടക്കും. തിരുനാള്‍ ദിനമായ 28ന് രാവിലെ 6.30, 8.30, 10.30 വൈകീട്ട് 5.00 എന്നീ സമയങ്ങളില്‍ ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ 10.30 നുള്ള ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് പീച്ചാനിക്കാട് സെന്റ് സേവിയേഴ്സ് സ്കൂള്‍ ഫാ. വിനില്‍ കുരിശുംതറ സിഎംഎഫ് മുഖ്യകാര്‍മികത്വം വഹിക്കും. ദീപിക മാര്‍ക്കറ്റിംഗ് കോ ഓര്‍ഡിനേറ്റര്‍ ഫാ. ജിയോ ചെരടായി വചനസന്ദേശം നല്‍കും. 29 ന് വൈകീട്ട് 5.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി ഉണ്ടായിരിക്കും. കൈക്കുഞ്ഞുള്ള അമ്മമാര്‍ക്കും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുള്ളവര്‍ക്കും നേര്‍ച്ച ഊട്ടിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.