ജലസാക്ഷരത പദ്ധതി: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് നീന്തല്‍ പരിശീലനം
കോണത്തുക്കുന്ന്: സമ്പൂര്‍ണ്ണ ജലസാക്ഷരത പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കുട്ടികള്‍ക്കായുള്ള നീന്തല്‍ പരിശീലനത്തിന് തുടക്കം കുറിച്ചു. ഒ്ന്നാം വാര്‍ഡിലെ അമ്മാറ്റുകുളത്താണ് പരിശീലനം. 157 വിദ്യാര്‍ഥികളാണ് ഒന്നാം ഘട്ടത്തില്‍ നീന്തല്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഒന്നാം ഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിയോ ഡേവീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സില്‍ജ ശ്രീനിവാസന്, വര്‍ഷ പ്രവീണ്‍, ജാസ്മിന് ജോയ്, കൃഷ്ണകുമാര്‍, പരീശീലന അധ്യാപകനായ എം.എസ്. ഹരിലാല്‍, പരിശീലന പഞ്ചായത്ത് ഇന്‍ ചാര്‍ജ് ഉദ്യോഗസ്ഥനായ പി. ജീസ് പോള്‍, തുടങ്ങിയവര്‍ സംസാരിച്ചു. ദിവസവും രാവിലെ 6.15 മുതല്‍ 7:45 വരെയായിരിക്കും പരിശീലനം. 10 ദിവസമാണ് പരിശീലന കാലയളവ്.