മുരിയാട് ഗ്രാമപ്പഞ്ചായത്തില്‍ ജീവധാരയുടെ രണ്ടാംഘട്ടം തുടക്കമായി
മുരിയാട്: മുരിയാട് ഗ്രാമപ്പഞ്ചായത്തിന്റെ സമഗ്രാരോഗ്യ പദ്ധതിയായ ജീവധാരയുടെ രണ്ടാംഘട്ടം ഉദ്ഘാടനം പഞ്ചായത്ത് ഹാളില്‍ വച്ച് ഡെപ്യൂട്ടി കളക്ടര്‍ കെ. ശാന്തകുമാരി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.പി. ജസീന്ത എന്നിവര്‍ സംസാരിച്ചു.