പ്രവാസി വ്യവസായിയും കലാ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതന് നിര്യാതനായി

കാട്ടിക്കുളം ഭരതന്.
ഇരിങ്ങാലക്കുട: സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കിഴുത്താണി കാട്ടിക്കുളം വീട്ടില്‍ കുമാരന്റെ മകന് കാട്ടിക്കുളം ഭരതന് (79) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് കിഴുത്താണിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ- സുധ(കാട്ടൂര്‍ ഇടക്കാട്ടുപറമ്പില്‍ കുടുംബാംഗം). മക്കള്‍- ലിന്റ ( ബിസിനസ്സ് ), ലക്കി ( ലണ്ടന്‍), ലാല്‍ (ബിസിനസ്സ് ). മരുമക്കള്‍- ഡോ. രാകേഷ്, അമിത് ( ലണ്ടന്‍) , ഡോ. ശ്യംഗ. പ്രവാസി വ്യവസായി ആയിരുന്ന കാട്ടിക്കുളം ഭരതന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രസിഡന്റ്, എസ്എന്‍ ക്ലബ് പ്രസിഡന്റ്, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് , എസ്എന്‍ഇഎസ് വൈസ്- ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എഎല്‍പി സ്കൂള്‍ കാറളം, ജനത യുപിഎസ് പന്തല്ലൂര്‍, എഎല്‍പിഎസ് പോങ്കോത്ര എന്നീ വിദ്യാലയങ്ങളുടെ മാനേജറാണ്. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അംഗീകാരമായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ വേള്‍ഡ് കൗണ്‍സിലിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2001 ല്‍ കേരള സിറ്റിസണ്‍ ഫോറത്തിന്റെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ലഭിച്ചു.
വിനയവും ലാളിത്യവും സ്നേഹവും കരുണയും നിറഞ്ഞ വ്യക്തിത്വത്തിന്റെ ആര്‍ദ്രമായ സാന്നിധ്യമായിരുന്നു കാട്ടികുളം ഭരതനെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: മനുഷ്യസ്നേഹപ്രേരിതവും ജീവകാരുണ്യപരവും ആയ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്ന വ്യക്തിത്വമാണ് കാട്ടികുളം ഭരതനെന്ന് മന്ത്രി ഡോ. ആര്‍ബിന്ദു. സാമ്പത്തികവും സാമൂഹ്യവുമായി പിന്നിലയിലുള്ളവര്ക്ക് സഹായഹസ്തം നീട്ടുകയും അത്തരം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ പരിശ്രമിച്ച വ്യക്തിയാണ്. ഇരിങ്ങാലക്കുടയിലെ ഏതു വികസനപ്രവര്‍ത്തനത്തിലും സഹകരിച്ചു. കോവിഡ് കാലത്തുള്‍പ്പടെ നാടിനെയും നാട്ടുക്കാരേയും ചേര്‍ത്തുപിടിച്ചു. ശ്രീനാരായണ സന്ദേശങ്ങളുടെ ഉത്തമപ്രചാരകനായി മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. കാണുമ്പോഴൊക്കെയും സ്നേഹത്തോടെ കരം പിടിക്കുകയും കണ്ണീ് വാര്‍ക്കുകയും ചെയ്തിരുന്ന ഭരതേട്ടന് വ്യക്തിപരമായി പ്രകടിപ്പിച്ചിരുന്ന സവിശേഷവാത്സല്യം വല്ലാത്ത നഷ്ടബോധത്തോടെ ഓര്‍ക്കുന്നതായി മന്ത്രി സൂചിപ്പിച്ചു.
അനുശോചനയോഗം ഇന്ന്
ഇരിങ്ങാലക്കുട: അന്തരിച്ച വ്യവസായിയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ കാട്ടിക്കുളം ഭരതന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തില്‍ അനുശോചനയോഗം ചേരുന്നു. ഇന്ന് വൈകീട്ട് 5. 30ന് ( സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം)ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുന്ന അനുശോചന യോഗം നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു അറിയിച്ചു.