കരൂപ്പടന്ന സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ മനയ്ക്കലപ്പടി ആനയ്ക്കല്ച്ചിറ പാടത്ത് ഞാറുനട്ടു
മനയ്ക്കലപ്പടി: ജൈവനെല്‍കൃഷി പാഠങ്ങള്‍ അടുത്തറിഞ്ഞ് കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍. സാലിം അലി ഫൗണ്ടേഷനുമായി സഹകരിച്ചാണ് മനയ്ക്കലപ്പടി ആനയ്ക്കല്ച്ചിറ പാടശേഖരത്തിലെ ജൈവനെല്കൃഷിയില് വിദ്യാര്‍ഥികള്‍ പങ്കെടുത്തത്. സാലിം അലി ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ക്ക് ജൈവനെല്‍കൃഷി രീതികളെക്കുറിച്ച് ക്ലാസെടുത്തു.
പാടത്ത് പണിയെടുത്ത് ക്ഷീണിച്ച വളണ്ടിയേഴ്സിന് തവിട് കളയാത്ത ജൈവ അരികൊണ്ടുള്ള കഞ്ഞിയും ജൈവ പച്ചക്കറികള്‍ ഉപയോഗിച്ചുണ്ടാക്കിയ പുഴുക്കും നല്കി. തലേന്ന് വീട്ടില്‍ നിന്ന് തയ്യാറാക്കി വന്ന പാളത്തൊപ്പിയണിഞ്ഞ്, മണ്ണിലും ചെളിയിലുമിറങ്ങി ഞാറ്റുപാട്ടുകള്‍ പാടി, ഞാറ് നട്ട വളണ്ടിയേഴ്സിന് അന്നത്തെ ദിവസം മറക്കാനാവാത്ത അനുഭവമായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.എം. നജഹ നേതൃത്വം നല്കി. സാലിം അലി ഫൗണ്ടേഷന് പ്രവര്‍ത്തകരായ ലളിത വിജയന്, പവിത്ര എന്നിവര്‍ ജൈവകൃഷിയെ കുറിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു.