കാറളം മൂര്‍ക്കനാട് റോഡ് കാടുകയറി യാത്രക്കാര്‍ ദുരിതത്തില്‍
മൂര്‍ക്കനാട്: കാറളം മൂര്‍ക്കനാട് റോഡ് കാടുകയറിയതു മൂലം കാഴ്ച്ച മറയുന്നത്കൊണ്ട് യാത്രക്കാര്‍ ദുരിതത്തിലാണ് നിരവധി വാഹനങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളും വഴിയാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. വാഹനങ്ങള്‍ വരുമ്പോള്‍ ഇഴജന്തുകളുടെ ശല്യമുള്ള റോഡിനിരുവശത്തുമുള്ള കാട്ടിലേക്കാണ് യാത്രക്കാര്‍ ഒഴിഞ്ഞു നില്‍ക്കേണ്ടത്. റോഡ് എല്ലാ ഭാഗത്തും ഒരേ വീതിയാണെങ്കിലും ടാര്‍ റോഡിലടക്കം കാട് കയറിയ അവസ്ഥയിലാണ്.
വാര്‍ഡ് കൗണ്‍സിലറുടെയും എംഎല്‍എയുടെയും അനാസ്ഥയാണ് ഇതിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കാറളം മൂര്‍ക്കനാട് പിഡബ്ല്യുഡി റോഡ് കാടുവെട്ടി സഞ്ചാരയോഗ്യമാക്കണമെന്ന് മൂര്‍ക്കനാട് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റപ്പായി കോറോത്തുപറമ്പില്‍ അധ്യക്ഷതനായിരുന്നു. മുന്‍ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളകുട്ടി, ടി.എം. ധര്മ്മരാജന്, പി.വി. പ്രഭാകരന്, കെ.ബി. ശ്രീധരന്, കെ.എ. അബൂബക്കര്‍, പി.ഒ. റാഫി എന്നിവര്‍ പ്രസംഗിച്ചു.