അറിവിന്റെ പാതയില്‍ പാരമ്പര്യത്തിന്റെ തിളക്കവുമായി…മികവിന്റെ നിറവില്‍ വിമല സെന്‍ട്രല്‍ സ്കൂള്‍ താണിശേരി
ഇരിങ്ങാലക്കുട: കാട്ടൂര്‍ റോഡില്‍ താണിശേരി യുടെ തിലകക്കുറിയായി വിരാചിക്കുന്ന വിമല സെന്‍ട്രല്‍ സ്കൂള്‍ വിജ്ഞാനാര്ഥികള്ക്കൊരു വിശ്വലോകം തുറന്നു നല്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഉന്നത മികവും 100 ശതമാനം വിജയവും പ്രദാനം ചെയ്യുവാന്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പഠനം, സ്നേഹം, സേവനം എന്ന ആപ്തവാക്യത്തില്‍ അധിഷ്ഠിതമായി വിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റമാണു ഈ സ്കൂള്‍ കൈവരിച്ചിരിക്കുന്നത്. വിശാലമായ ക്യാമ്പസില്‍ ഒരു ആധുനിക വിദ്യാലയത്തിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.
വിദ്യാര്‍ഥികള്‍ക്കു ഉന്നത നിലവാരവും സുരക്ഷിതത്വവും ഉറപ്പു നല്കി സയന്‍സ്, കംപ്യൂട്ടര്‍, കോമേഴ്സ് എന്നീ വിഷയങ്ങള്‍ തിരഞ്ഞെടുത്തു പ്ലസ്ടു പഠനം പൂര്‍ത്തിയാക്കുവാന്‍ ഈ കലാലയം സഹായിക്കുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടര്‍ ലാബുകള്‍ക്കൊപ്പം പരിചയസമ്പന്നരായ അധ്യാപകരും ചേരുന്നതോടെ തങ്ങളുടെ ഭാവിക്ക് ആവശ്യമായ ഒരു നല്ല അക്കാദമിക് ഫൗണ്ടേഷന് വിദ്യാര്‍ഥികള്‍ക്കു ഇവിടെ നിന്നും ലഭിക്കുന്നു. മിതമായ ഫീസാണ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നതെന്നും ഈ വിദ്യാലയത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി നിലനിര്‍ത്തുന്ന ഒരു ഘടകം തന്നെയാണ്. ഏഴായിരത്തിലധികം പുസ്തകങ്ങളുള്ള ഇവിടുത്തെ വിശാലമായ ലൈബ്രറി ഏറെ ശ്രദ്ധേയമാണ്.
ഇരിങ്ങാലക്കുട നഗരസഭയിലെയും സമീപപ്രദേശങ്ങളിലെ പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ നിന്നും ബസ് സൗകര്യം സജീകരിച്ചിരിക്കുന്നതു വിദ്യാര്‍ഥികള്‍ക്കു ഏറെ സുരക്ഷ നല്കുന്നു. കുട്ടികളില്‍ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള പരിപാടികളും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന പദ്ധതികളും ഈ വിദ്യാലയത്തിനു മുതല്‍ക്കൂട്ടാണ്. ഇത്തവണയും സിബിഎസ്ഇ 10, 12 ക്ലാസുകളില്‍ റെക്കോര്‍ഡ് വിജയം കൈവരിക്കാന്‍ സാധിച്ചതു വഴി ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികള്‍ക്കു ഏറ്റവും മികവുറ്റ കലാലയം താണിശേരിയിലെ വിമല സെന്‍ട്രല്‍ സ്കൂളാണെന്നു ഏവരും സാക്ഷ്യപ്പെടുത്തുന്നു.
“2020-2021 ലെ പ്ലസ് വണ്‍ പ്രവേശനം തുടരുന്നു. അടുത്ത അധ്യയന വര്‍ഷത്തിലെ (2021-22) എല്‍കെജി പ്രവേശനം ആരംഭിച്ചിരിക്കുന്നു.”
വിമല സെൻട്രല്‍ സ്കൂൾ, താണിശേരി
ഇരിങ്ങാലക്കുട
പിൻ- 680701
ഫോൺ: 0480-2877667, 9745419911
www.vimalaschool.com
vimalacentralschool@yahoo.co.in
7000 ലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറിക്കു പുറമേ സയന്‍സ് ഇംഗ്ലീസ് ലാബുകളും ഇവിടെ സജ്ജമാണ്.