ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ്; വിശ്വ സാഹോദര്യ ദീപം തെളിയിച്ച് മുനിസിപ്പല്‍ മൈതാനത്ത് ആയിരങ്ങള്‍

ടൗണ്‍ അമ്പ് ഫെസ്റ്റിന്റെ ഭാഗമായി മുനിസിപ്പല്‍ മൈതാനത്ത് വിശ്വസാഹോദര്യ സന്ദേശവുമായി പതിനായിരം ദീപങ്ങള്‍ തെളിയിക്കുന്നതിന്റെ ഉദ്ഘാടം ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ടൗണ്‍ അമ്പ് ഫെസ്റ്റിന്റെ ഭാഗമായി മുനിസിപ്പല്‍ മൈതാനത്ത് വിശ്വസാഹോദര്യ സന്ദേശവുമായി പതിനായിരം ദീപങ്ങള്‍ തെളിയിച്ചു. മുനിസിപ്പല്‍ ഓഫീസിന് മുന്‍ വശത്ത് ചേര്‍ന്ന പൊതു സമ്മേളനം ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഠാണാ ജുമ മസ്ജിദ് ഇമാം ഷാനാ വാസ് അല്‍ ഖാസിം എന്നിവര്‍ സന്ദേശങ്ങള്‍ നല്കി. മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, എംപിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന്, ജെയ്സണ്‍ പാറേക്കാടന്‍, ജീവകാരുണ്യ പ്രവര്ത്തകന് നിസാര്‍ അഷറഫ്, ടൗണ്‍ അമ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍, നിഷിന നിസാര്‍, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.