ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങള്‍

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിന്റെ പ്രകാശനം തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങള്‍. ഫെമിനിച്ചി ഫാത്തിമ, അപ്പുറം, സംഘര്‍ഷഘടന, ഗേള്‍ഫ്രന്‍ഡ്സ്, കാമദേവന് നക്ഷത്രംകണ്ടു, തടവ്, ഫാമിലി, ഭാരതപ്പുഴ, ആന്തോളജിചിത്രമായ ഹെര്‍, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ഐആം സ്റ്റില്‍ ഹിയര്‍, ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, മൈ ഫേവറിറ്റ് കേക്ക്, ഹോമേജ് വിഭാഗത്തില്‍ നിര്‍മാല്യം, അങ്കുര്‍, മേഘേ ധാക്കാ താര, ഡോക്യുമെന്ററികളായ ജലമുദ്ര, കറുപ്പഴകി, വിടപറഞ്ഞ ഭാവഗായകന് ജയചന്ദ്രനെക്കുറിച്ചുള്ള ഒരു കാവ്യപുസ്തകം, കോട്ടയം കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ വിദ്യാര്‍ഥികളുടെ ശ്രദ്ധേയങ്ങളായ ഷോട്ട് ഫിലിമുകള്‍, ഗാസയില്‍നിന്നുള്ള നേരനുഭവങ്ങളുമായി അണ്‍ടോള്‍ഡ് സ്റ്റോറീസ് ഫ്രം ഗാസ എന്നിങ്ങനെ 23 ചിത്രങ്ങളാണ് മാര്‍ച്ച് എട്ടുമുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓര്മ ഹാളിലുമായി രാവിലെ 10, 12 വൈകീട്ട് ആറ് എന്നീ സമയങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിന്റെ പ്രകാശനം തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട്, വൈസ് പ്രസിഡന്റ് ടി.ജി. സിബിന്, സെക്രട്ടറി നവീന്‍ ഭഗീരഥന്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, ഭാരവാഹികളായ എം.എസ്. ദാസന്, രാജീവ് മുല്ലപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.