കല്ലേറ്റുംകര ബിവിഎംഎച്ച്എസില് സ്കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പ് സംഘടിപ്പിച്ചു

കല്ലേറ്റുംകര ബിവിഎംഎച്ച്എസില് നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പ്.
കല്ലേറ്റുംകര: കല്ലേറ്റുംകര ബിവിഎംഎച്ച്എസില് സ്കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ വര്‍ഗീസ് പന്തല്ലൂക്കാരന്‍ ഉട്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ഓമന ജോര്‍ജ് മുഖ്യാതിഥി ആയിരുന്നു. റിട്ട. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി.ആര്. സ്റ്റാന്‍ലി ലഹരി ദുരുപയോഗ വിരുദ്ധ ബോധവത്കരണ ക്ലാസിനു നേതൃത്വം നല്കി. ഹെഡ്മാസ്റ്റര് എ. അബ്ദുല്‍ ഹമീദ്, ഗൈഡ് ക്യാപ്റ്റന്‍ അല്‍ഫോന്‍സ ജേക്കബ്, സ്കൗട്ട് മാസ്റ്റര്‍ ഫെമില്‍ കെ. ജെയ്സന് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.