ഇരിങ്ങാലക്കുട നഗരസഭയില്‍ സോണിയ ഗിരി ചെയര്‍പേഴ്സണ്‍, പി.ടി. ജോര്‍ജ് വൈസ് ചെയര്മാന്
ഇരിങ്ങാലക്കുട: നഗരസഭയില്‍ ചെയര്‍പേഴ്സണായി കോണ്‍ഗ്രസിലെ സോണിയ ഗിരി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. വൈസ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പി.ടി. ജോര്‍ജ് സ്ഥാനമേറ്റു. ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ വരണാധികാരിയായിരുന്നു. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സോണിയഗിരി, എല്‍ഡിഎഫിലെ അഡ്വ. കെ.ആര്. വിജയ, ബിജെപിയിലെ അമ്പിൡജയന് എന്നിവരാണ് മല്‍സരിച്ചത്. ആദ്യ റൗണ്ടില്‍ സോണിയഗിരിക്കു 17 വോട്ടും അഡ്വ. കെ.ആര്. വിജയക്കു 16 വോട്ടും അമ്പിളി ജയനു എട്ടു വോട്ടും ലഭിച്ചു. രണ്ടാം റൗണ്ടില്‍ ബിജെപി അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തിയില്ല. തുടര്‍ന്ന് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സോണിയഗിരിയെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തത്. മൂന്നാം വട്ടമാണു കൗണ്സിലറാകുന്നതെങ്കിലും രണ്ടാം വട്ടമാണു സോണിയ ഗിരി ചെയര്‍പേഴ്സണാകുന്നത്. 2010-12 കാലയളവില്‍ രണ്ടു വര്‍ഷം ചെയര്‍പേഴ്സണായിട്ടുണ്ട്. നടവരമ്പ് പനങ്ങാട്ടുപറമ്പില്‍ വേലായുധന്റെയും രുഗ്മണിയുടെയും മകളാണ് ബിഎ ബിരുദധാരിയായ സോണിയ ഗിരി. ചേലൂര്‍ ചക്കാമഠത്തില്‍ ഗിരിയാണു ഭര്‍ത്താവ്. അനന്തകൃഷ്ണന്, ദേവപ്രിയ എന്നിവരാണ് മക്കള്‍. വൈസ് ചെയര്മാന് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി.ടി. ജോര്‍ജ്, എല്‍ഡിഎഫിലെ അല്‍ഫോണ്‍സ തോമസ്, ബിജെപിയിലെ ടി.കെ. ഷാജു എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. രണ്ടാം റൗണ്ടില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനു പി.ടി. ജോര്‍ജിനെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കുകയായിരുന്നു. ആശുപത്രി വാര്‍ഡിലെ കൗണ്‍സിലറാണു വൈസ് ചെയര്‍മാനായ പി.ടി. ജോര്‍ജ്. രണ്ടാം തവണയാണു പി.ടി. ജോര്‍ജ് ഈ വാര്‍ഡില്‍ നിന്നും കൗണ്‍സിലറാകുന്നത്. വല്‍സ ഭാര്യയും ജില്സന്, ജില്‍മി, ജാസ്മിന് എന്നിവര്‍ മക്കളുമാണ്. ചെയര്‍പേഴ്സണായ സോണിയ ഗിരി ചേലൂര്‍ക്കാവ് വാര്‍ഡില്‍ നിന്നും 41 വോട്ടുകളുടെയും വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് ആശുപത്രി വാര്‍ഡില്‍ നിന്നും 320 വോട്ടുകളുടെയും ഭൂരിപക്ഷത്തിനാണു കൗണ്‍സിലര്‍മാരായി വിജയിച്ചത്.
ഇരിങ്ങാലക്കുട നഗരസഭയില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് സ്ഥാനങ്ങളില്‍ ധാരണ
നഗരസഭയിലെ ഭരണ കക്ഷിയായ യുഡിഎഫില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് സ്ഥാനങ്ങളില്‍ ധാരണ. കൗണ്‍സിലിന്റെ ആദ്യ 29 മാസം ചെയര്‍പേഴ്സണായി സോണിയഗിരിയും തുടര്‍ന്ന് 15 മാസം സുജാ സഞ്ജീവ്കുമാറും തുടര്‍ന്ന് മേരിക്കുട്ടി ജോയിക്കുമെന്നാണു യുഡിഎഫിലുണ്ടായ ധാരണ. വൈസ് ചെയര്‍മാനായി ആദ്യ ഒരു വര്‍ഷം കേരള കോണ്‍ഗ്രസിലെ പി.ടി. ജോര്‍ജും രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളിയും തുടര്‍ന്നുള്ള കാലയളവില്‍ പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടനും നല്‍കാനാണു ധാരണ. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി സോണിയഗിരിയെയും ഡെപ്യൂട്ടി ലീഡറായി സിജു യോഹന്നാനെയും സെക്രട്ടറിയായി ജോസ് ചാക്കോളയേയും ട്രഷററായി എം.ആര്. ഷാജുവിനെയും യോഗം തെരഞ്ഞെടുത്തു. ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ്, കെപിസിസി നിര്‍വാഹകസമിതിയംഗവും യുഡിഎഫ് നയോജകമണ്ഡലം കണ്‍വീനറുമായ എം.പി. ജാക്സണ്, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എസ്. അനില്‍കുമാര്‍, ആന്റോ പെരുമ്പിള്ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.