ആളൂർ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്
ആളൂര്‍ പഞ്ചായത്ത്- കെ.ആര്. ജോജോ പ്രസിഡന്റ്, രതി സുരേഷ് വൈസ് പ്രസിഡന്റ്
ആളൂര്‍: പഞ്ചായത്ത് പ്രസിഡന്റായി കെ.ആര്. ജോജോയെയും വൈസ് പ്രസിഡന്റായി രതി സുരേഷിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുത്ത കെ.ആര്. ജോജോ രണ്ടാം വാര്‍ഡ് അംഗമാണ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രതി സുരേഷ് 20-ാം വാര്‍ഡ് അംഗമാണ്.
മുരിയാട് പഞ്ചായത്ത്- ജോസ് ജെ. ചിറ്റിലപ്പിള്ളി പ്രസിഡന്റ്, ഷീല ജയരാജ് വൈസ് പ്രസിഡന്റ്
മുരിയാട്: പഞ്ചായത്ത് പ്രസിഡന്റായി ജോസ് ജെ. ചിറ്റിലപ്പിള്ളിയെയും വൈസ് പ്രസിഡന്റായി ഷീല ജയരാജിനെയും തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത ജോസ് ജെ. ചിറ്റിലപ്പിള്ളി 10-ാം വാര്‍ഡ് അംഗമാണ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ഷീല ജയരാജ് 13-ാം വാര്‍ഡ് അംഗമാണ്.
ആളൂരില്‍ രണ്ടാം വാര്‍ഡിനു മൂന്നു പ്രസിഡന്റുമാര്‍
ആളൂര്‍: വോട്ടു ചെയ്ത് വിജയിപ്പിച്ചവരെല്ലാം മൂന്നു തദ്ദേശപദനങ്ങളുടെയും അധ്യക്ഷ സ്ഥാനത്തേക്കു എത്തുന്നതിന്റെ അഹ്ലാദത്തിലാണ് ആളൂര്‍ രണ്ടാം വാര്‍ഡിലെ വോട്ടര്‍മാര്‍. കല്ലേറ്റുംകര വടക്കുമുറി എന്ന വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തവരാണ് ഈ അപൂര്‍വ സന്തോഷം പങ്കുവെക്കുന്നത്. വാര്‍ഡ് പ്രതിനിധിയായി വിജയിച്ച കെ.ആര്. ജോജോ ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമേറ്റു. ഈ വാര്‍ഡ് ഉള്‍പ്പെടുന്ന കല്ലേറ്റുംകര ഡിവിഷനില്‍ നിന്നും വിജയിച്ച സന്ധ്യ നൈസണ്‍ ആണ് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കല്ലേറ്റുംകര ഉള്‍പ്പെടുന്ന ആളൂര്‍ ഡിവിഷനില്‍ നിന്നു വിജയിച്ച പി.കെ. ഡേവിസ് ആണ് ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ്. ഇതോടെ ആളൂരിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫിനു വോട്ടു ചെയ്തവരുടെ ആഹ്ലാദം പുതുമയായി.