വാഹനപ്രചാരണജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
ഇരിങ്ങാലക്കുട: ദേശീയ കര്ഷകസമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷകസമര ഐക്യദാര്‍ഢ്യസമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി. സ്വീകരണ യോഗം രാജേഷ് അപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഐക്യദാര്‍ഢ്യസമിതി ചെയര്മാന് എം.എം. കാര്ത്തികേയന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഷാജു വാവക്കാട്ടില്‍, അല്‍ഫോന്‍സ ടീച്ചര്‍ (ആം ആദ്മി), ഇരിങ്ങാലക്കുട നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജോമി ജോണ്‍, കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസന്, സിപിഐഎംഎല്‍ നിയോജകമണ്ഡലം സെക്രട്ടറി പി.ഐ. വിജയന്, ജൈവകര്ഷകത സിസ്റ്റര്‍ റോസ് ആന്റോ, കെ.വി. പുരുഷോത്തമന്, എം.കെ. മോഹനന്, രാധാകൃഷ്ണന് വെട്ടത്ത്, പി.കെ. സുബ്രഹ്മണ്യന്, ജൈവ കര്‍ഷക കൂട്ടായ്മ വര്‍ഗീസ് എക്കാടന്‍, കണ്‍വീനര്‍ ബാബുരാജ് വാക്കേക്കാട്ടില്‍, ലിന്റേഷ് എന്നിവര്‍ പ്രസംഗിച്ചു.